I CHRONICLES
Chapter 7
I Ch | Mal1910 | 7:2 | തോലയുടെ പുത്രന്മാർ: ഉസ്സി, രെഫായാവു, യെരിയേൽ, യഹ്മായി, യിബ്സാം, ശെമൂവേൽ എന്നിവർ അവരുടെ പിതാവായ തോലയുടെ ഭവനത്തിന്നു തലവന്മാരും അവരുടെ തലമുറകളിൽ പരാക്രമശാലികളും ആയിരുന്നു; അവരുടെ സംഖ്യ ദാവീദിന്റെ കാലത്തു ഇരുപത്തീരായിരത്തറുനൂറു. | |
I Ch | Mal1910 | 7:3 | ഉസ്സിയുടെ പുത്രന്മാർ: യിസ്രഹ്യാവു; യിസ്രഹ്യാവിന്റെ പുത്രന്മാർ: മീഖായേൽ, ഓബദ്യാവു, യോവേൽ, യിശ്യാവു ഇങ്ങനെ അഞ്ചുപേർ; ഇവർ എല്ലാവരും തലവന്മാരായിരുന്നു. | |
I Ch | Mal1910 | 7:4 | അവരോടുകൂടെ അവരുടെ വംശാവലിപ്രകാരം കുടുംബംകുടുംബമായി സൈന്യഗണങ്ങളായി അറുപത്താറായിരംപേരുണ്ടായിരുന്നു; അവൎക്കു അനേകഭാൎയ്യമാരും പുത്രന്മാരും ഉണ്ടായിരുന്നു. | |
I Ch | Mal1910 | 7:5 | അവരുടെ സഹോദരന്മാരായി യിസ്സാഖാർകുലങ്ങളിലൊക്കെയും വംശാവലിപ്രകാരം എണ്ണപ്പെട്ട പരാക്രമശാലികൾ ആകെ എണ്പത്തേഴായിരംപേർ. | |
I Ch | Mal1910 | 7:7 | ബേലയുടെ പുത്രന്മാർ: എസ്ബോൻ, ഉസ്സി, ഉസ്സീയേൽ, യെരീമോത്ത്, ഈരി ഇങ്ങനെ അഞ്ചുപേർ; തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരും പരാക്രമശാലികളുമായി വംശാവലിപ്രകാരം എണ്ണപ്പെട്ടവർ ഇരുപത്തീരായിരത്തി മുപ്പത്തിനാലുപേർ. | |
I Ch | Mal1910 | 7:8 | ബെഖെരിന്റെ പുത്രന്മാർ: സെമീരാ, യോവാശ്, എലീയേസർ, എല്യോവേനായി, ഒമ്രി, യെരേമോത്ത്, അബീയാവു അനാഥോത്ത്, ആലേമെത്ത്; ഇവരെല്ലാവരും ബേഖെരിന്റെ പുത്രന്മാർ. | |
I Ch | Mal1910 | 7:9 | വംശാവലിപ്രകാരം തലമുറതലമുറയായി അവരുടെ പിതൃഭവനങ്ങൾക്കു തലവന്മാരായി എണ്ണപ്പെട്ട പരാക്രമശാലികൾ ഇരുപതിനായിരത്തിരുനൂറു പേർ. | |
I Ch | Mal1910 | 7:10 | യെദീയയേലിന്റെ പുത്രന്മാർ: ബിൽഹാൻ; ബിൽഹാന്റെ പുത്രന്മാർ: യെവൂശ്, ബെന്യാമീൻ, ഏഹൂദ്, കെനയനാ, സേഥാൻ, തൎശീശ്, അഹീശാഫർ. | |
I Ch | Mal1910 | 7:11 | ഇവരെല്ലാവരും യെദീയയേലിന്റെ പുത്രന്മാർ; പിതൃഭവനങ്ങൾക്കു തലവന്മാരും പരാക്രമശാലികളുമായി യുദ്ധത്തിന്നു പുറപ്പെടുവാൻ തക്ക പടച്ചേവകർ പതിനേഴായിരത്തിരുനൂറുപേർ. | |
I Ch | Mal1910 | 7:13 | അഹേരിന്റെ പുത്രന്മാർ: ഹുശീം; നഫ്താലിയുടെ പുത്രന്മാർ: യഹ്സീയേൽ, ഗൂനി, യേസെർ, ശല്ലൂം; ബിൽഹയുടെ പുത്രന്മാർ. | |
I Ch | Mal1910 | 7:14 | മനശ്ശെയുടെ പുത്രന്മാർ: അവന്റെ വെപ്പാട്ടി അരാമ്യസ്ത്രീ പ്രസവിച്ച അസ്രീയേൽ; അവൾ ഗിലെയാദിന്റെ പിതാവായ മാഖീരിനെയും പ്രസവിച്ചു. | |
I Ch | Mal1910 | 7:15 | എന്നാൽ മാഖീർ ഹുപ്പീമിന്റെയും ശുപ്പീമിന്റെയും സഹോദരിയെ ഭാൎയ്യയായി പരിഗ്രഹിച്ചു; അവരുടെ സഹോദരിയുടെ പേർ മയഖാ എന്നു ആയിരുന്നു; രണ്ടാമന്റെ പേർ ശെലോഫെഹാദ് എന്നു ആയിരുന്നു; ശെലോഫെഹാദിന്നു പുത്രിമാർ ഉണ്ടായിരുന്നു. | |
I Ch | Mal1910 | 7:16 | മാഖീരിന്റെ ഭാൎയ്യ മയഖാ ഒരു മകനെ പ്രസവിച്ചു, അവന്നു പേരെശ് എന്നു പേർ വിളിച്ചു; അവന്റെ സഹോദരന്നു ശേരെശ് എന്നു പേർ; അവന്റെ പുത്രന്മാർ ഊലാമും രേക്കെമും ആയിരുന്നു. | |
I Ch | Mal1910 | 7:17 | ഊലാമിന്റെ പുത്രന്മാർ: ബെദാൻ. ഇവർ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ പുത്രന്മാർ ആയിരുന്നു. | |
I Ch | Mal1910 | 7:20 | എഫ്രയീമിന്റെ പുത്രന്മാർ: ശൂഥേലഹ്; അവന്റെ മകൻ ബേരെദ്; അവന്റെ മകൻ തഹത്ത്; അവന്റെ മകൻ എലാദാ; അവന്റെ മകൻ തഹത്ത്; അവന്റെ മകൻ സബാദ്; | |
I Ch | Mal1910 | 7:21 | അവന്റെ മകൻ ശൂഥേലഹ്, ഏസെർ, എലാദാ; ഇവർ ആ ദേശവാസികളായ ഗത്യരുടെ കന്നുകാലികളെ അപഹരിപ്പാൻ ചെന്നതുകൊണ്ടു അവർ അവരെ കൊന്നുകളഞ്ഞു. | |
I Ch | Mal1910 | 7:22 | അവരുടെ പിതാവായ എഫ്രയീം ഏറീയ നാൾ വിലപിച്ചുകൊണ്ടിരുന്നു; അവന്റെ സഹോദരന്മാർ അവനെ ആശ്വസിപ്പിപ്പാൻ വന്നു. | |
I Ch | Mal1910 | 7:23 | പിന്നെ അവൻ തന്റെ ഭാൎയ്യയുടെ അടുക്കൽ ചെന്നു, അവൾ ഗൎഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; തന്റെ ഭവനത്തിന്നു അനൎത്ഥം ഭവിച്ചതുകൊണ്ടു അവൻ അവന്നു ബെരീയാവു എന്നു പേർ വിളിച്ചു. | |
I Ch | Mal1910 | 7:25 | അവന്റെ മകൻ രേഫഹും, രേശെഫും; അവന്റെ മകൻ തേലഹ്; അവന്റെ മകൻ തഹൻ; അവന്റെ മകൻ ലദാൻ; അവന്റെ മകൻ അമ്മീഹൂദ്; | |
I Ch | Mal1910 | 7:28 | അവരുടെ അവകാശങ്ങളും വാസസ്ഥലങ്ങളും ഏവയെന്നാൽ: ബേഥേലും അതിനോടു ചേൎന്ന ഗ്രാമങ്ങളും, കിഴക്കോട്ടു നയരാനും, പടിഞ്ഞാറോട്ടു ഗേസെരും അതിനോടു ചേൎന്ന ഗ്രാമങ്ങളും, ഗസ്സയും അതിനോടു ചേൎന്ന ഗ്രാമങ്ങളുംവരെയുള്ള ശെഖേമും അതിനോടു ചേൎന്ന ഗ്രാമങ്ങളും, | |
I Ch | Mal1910 | 7:29 | മനശ്ശെയരുടെ ദേശത്തിന്നരികെ ബേത്ത്-ശെയാനും അതിന്റെ ഗ്രാമങ്ങളും, താനാക്കും അതിന്റെ ഗ്രാമങ്ങളും, മെഗിദ്ദോവും അതിന്റെ ഗ്രാമങ്ങളും, ദോരും അതിന്റെ ഗ്രാമങ്ങളും; അവയിൽ യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാർ പാൎത്തു. | |
I Ch | Mal1910 | 7:32 | ഹേബെർ യഫ്ലേത്തിനെയും ശേമേരിനെയും ഹോഥാമിനെയും അവരുടെ സഹോദരിയായ ശൂവയെയും ജനിപ്പിച്ചു. | |
I Ch | Mal1910 | 7:33 | യഫ്ലേത്തിന്റെ പുത്രന്മാർ: പാസാക്, ബിംഹാൽ, അശ്വാത്ത്; ഇവർ യഫ്ലേത്തിന്റെ പുത്രന്മാർ. | |