JOB
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
Chapter 21
Job | Mal1910 | 21:7 | ദുഷ്ടന്മാർ ജീവിച്ചിരുന്നു വാൎദ്ധക്യം പ്രാപിക്കയും അവൎക്കു ബലം വൎദ്ധിക്കയും ചെയ്യുന്നതു എന്തു? | |
Job | Mal1910 | 21:8 | അവരുടെ സന്താനം അവരോടുകൂടെ അവരുടെ മുമ്പിലും അവരുടെ വംശം അവർ കാൺകെയും ഉറെച്ചു നില്ക്കുന്നു. | |
Job | Mal1910 | 21:9 | അവരുടെ വീടുകൾ ഭയം കൂടാതെ സുഖമായിരിക്കുന്നു; ദൈവത്തിന്റെ വടി അവരുടെമേൽ വരുന്നതുമില്ല. | |
Job | Mal1910 | 21:10 | അവരുടെ കാള ഇണചേരുന്നു, നിഷ്ഫലമാകുന്നില്ല; അവരുടെ പശു കിടാവിടുന്നു കരു അഴിയുന്നതുമില്ല. | |
Job | Mal1910 | 21:11 | അവർ കുഞ്ഞുങ്ങളെ ആട്ടിൻ കൂട്ടത്തെപ്പോലെ പുറത്തയക്കുന്നു; അവരുടെ പൈതങ്ങൾ നൃത്തം ചെയ്യുന്നു. | |
Job | Mal1910 | 21:15 | ഞങ്ങൾ സൎവ്വശക്തനെ സേവിപ്പാൻ അവൻ ആർ? അവനോടു പ്രാൎത്ഥിച്ചാൽ എന്തു പ്രയോജനം എന്നു പറയുന്നു. | |
Job | Mal1910 | 21:16 | എന്നാൽ അവരുടെ ഭാഗ്യം അവൎക്കു കൈവശമല്ല; ദുഷ്ടന്മാരുടെ ആലോചന എന്നോടു അകന്നിരിക്കുന്നു. | |
Job | Mal1910 | 21:17 | ദുഷ്ടന്മാരുടെ വിളക്കു കെട്ടുപോകുന്നതും അവൎക്കു ആപത്തു വരുന്നതും ദൈവം കോപത്തിൽ കഷ്ടങ്ങളെ വിഭാഗിച്ചു കൊടുക്കുന്നതും എത്ര പ്രാവശ്യം! | |
Job | Mal1910 | 21:18 | അവർ കാറ്റിന്നു മുമ്പിൽ താളടിപോലെയും കൊടുങ്കാറ്റു പറപ്പിക്കുന്ന പതിർപോലെയും ആകുന്നു. | |
Job | Mal1910 | 21:19 | ദൈവം അവന്റെ അകൃത്യം അവന്റെ മക്കൾക്കായി സംഗ്രഹിച്ചുവെക്കുന്നു; അവൻ അതു അനുഭവിക്കേണ്ടതിന്നു അവന്നു തന്നേ പകരം കൊടുക്കട്ടെ. | |
Job | Mal1910 | 21:20 | അവന്റെ സ്വന്ത കണ്ണു അവന്റെ നാശം കാണട്ടെ; അവൻ തന്നേ സൎവ്വശക്തന്റെ ക്രോധം കുടിക്കട്ടെ; | |
Job | Mal1910 | 21:22 | ആരെങ്കിലും ദൈവത്തിന്നു ബുദ്ധിയുപദേശിക്കുമോ? അവൻ ഉന്നതന്മാരെ ന്യായം വിധിക്കുന്നുവല്ലോ. | |
Job | Mal1910 | 21:24 | അവന്റെ തൊട്ടികൾ പാലുകൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്റെ അസ്ഥികളിലെ മജ്ജ അയഞ്ഞിരിക്കുന്നു. | |
Job | Mal1910 | 21:27 | ഞാൻ നിങ്ങളുടെ വിചാരങ്ങളെയും നിങ്ങൾ എന്റെ നേരെ നിരൂപിക്കുന്ന ഉപായങ്ങളെയും അറിയുന്നു. | |
Job | Mal1910 | 21:31 | അവന്റെ നടപ്പിനെക്കുറിച്ചു ആർ അവന്റെ മുഖത്തു നോക്കി പറയും? അവൻ ചെയ്തതിന്നു തക്കവണ്ണം ആർ അവന്നു പകരം വീട്ടും? | |
Job | Mal1910 | 21:33 | താഴ്വരയിലെ കട്ട അവന്നു മധുരമായിരിക്കും; അവന്റെ പിന്നാലെ സകലമനുഷ്യരും ചെല്ലും; അവന്നു മുമ്പെ പോയവൎക്കു എണ്ണമില്ല. | |