JOSHUA
Chapter 15
Josh | Mal1910 | 15:1 | യെഹൂദാമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ ഓഹരി തെക്കെദേശത്തിന്റെ തെക്കെ അറ്റത്തു എദോമിന്റെ അതിരായ സീൻമരുഭൂമിവരെ തന്നേ. | |
Josh | Mal1910 | 15:2 | അവരുടെ തെക്കെ അതിർ ഉപ്പുകടലിന്റെ അറ്റംമുതൽ തെക്കോട്ടു നീണ്ടിരിക്കുന്ന ഇടക്കടൽമുതൽതന്നേ ആയിരുന്നു. | |
Josh | Mal1910 | 15:3 | അതു അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു ചെന്നു സീനിലേക്കു കടന്നു കാദേശ് ബൎന്നേയയുടെ തെക്കുകൂടി കയറി ഹെസ്രോൻ കടന്നു ആദാരിലേക്കു കയറി കാൎക്കയിലേക്കു തിരിഞ്ഞു | |
Josh | Mal1910 | 15:4 | അസ്മോനിലേക്കു കടന്നു മിസ്രയീംതോടുവരെ ചെല്ലുന്നു; ആ അതിർ സമുദ്രത്തിങ്കൽ അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കെ അതിർ ആയിരിക്കേണം. | |
Josh | Mal1910 | 15:5 | കിഴക്കെ അതിർ യോൎദ്ദാന്റെ അഴിമുഖംവരെ ഉപ്പുകടൽ തന്നേ; വടക്കെ അതിർ യോൎദ്ദാന്റെ അഴിമുഖമായ | |
Josh | Mal1910 | 15:6 | ഇടക്കടൽ തുടങ്ങി ബേത്ത്-ഹൊഗ്ലയിലേക്കു കയറി ബേത്ത്-അരാബയുടെ വടക്കുകൂടി കടന്നു, രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ കയറിച്ചെല്ലുന്നു. | |
Josh | Mal1910 | 15:7 | പിന്നെ ആ അതിർ ആഖോർതാഴ്‌വരമുതൽ ദെബീരിലേക്കു കയറി വടക്കോട്ടു തോട്ടിന്റെ തെക്കുവശത്തുള്ള അദുമ്മീംകയറ്റത്തിന്നെതിരെയുള്ള ഗില്ഗാലിന്നു ചെന്നു ഏൻ-ശേമെശ് വെള്ളത്തിങ്കലേക്കു കടന്നു ഏൻ-രോഗേലിങ്കൽ അവസാനിക്കുന്നു. | |
Josh | Mal1910 | 15:8 | പിന്നെ ആ അതിർ ബെൻ-ഹിന്നോംതാഴ്‌വരയിൽകൂടി കയറി യെരൂശലേം എന്ന യെബൂസ്യഗിരിയുടെ തെക്കോട്ടു കടന്നു ഹിന്നോംതാഴ്‌വരയുടെ മുമ്പിൽ പടിഞ്ഞാറോട്ടും രെഫായീംതാഴ്‌വരയുടെ അറ്റത്തു വടക്കോട്ടും ഉള്ള മലയുടെ മുകളിലേക്കു കയറിച്ചെല്ലുന്നു. | |
Josh | Mal1910 | 15:9 | പിന്നെ ആ അതിർ മലയുടെ മുകളിൽനിന്നു നെപ്തോഹയിലെ നീരുറവിലേക്കു തിരിഞ്ഞു എഫ്രോൻമലയിലെ പട്ടണങ്ങൾവരെ ചെന്നു കിൎയ്യത്ത്-യെയാരീം എന്ന ബാലയിലേക്കു തിരിയുന്നു. | |
Josh | Mal1910 | 15:10 | പിന്നെ ആ അതിർ ബാലാമുതൽ പടിഞ്ഞാറോട്ടു സേയീർമലവരെ തിരിഞ്ഞു കെസാലോൻ എന്ന യെയാരീംമലയുടെ പാൎശ്വംവരെ വടക്കോട്ടു കടന്നു, ബേത്ത്-ശേമെശിലേക്കു ഇറങ്ങി തിമ്നയിലേക്കു ചെല്ലുന്നു. | |
Josh | Mal1910 | 15:11 | പിന്നെ ആ അതിർ വടക്കോട്ടു എക്രോന്റെ പാൎശ്വംവരെ ചെന്നു ശിക്രോനിലേക്കു തിരിഞ്ഞു ബാലാമലയിലേക്കു കടന്നു യബ്നേലിൽ ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു. | |
Josh | Mal1910 | 15:12 | പടിഞ്ഞാറെ അതിർ നെടുകെ മഹാസമുദ്രം തന്നേ; ഇതു യെഹൂദാമക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിർ. | |
Josh | Mal1910 | 15:13 | യഹോവ യോശുവയോടു കല്പിച്ചതുപോലെ അവൻ യെഫുന്നെയുടെ മകനായ കാലേബിന്നു യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ടു അനാക്കിന്റെ അപ്പനായ അൎബ്ബയുടെ പട്ടണമായ ഹെബ്രോൻ കൊടുത്തു. | |
Josh | Mal1910 | 15:14 | അവിടെനിന്നു കാലേബ് അനാക്കിന്റെ പുത്രന്മാരായ ശേശായി, അഹീമാൻ, തൽമായി എന്നീ മൂന്നു അനാക്യരെ നീക്കിക്കളഞ്ഞു. | |
Josh | Mal1910 | 15:15 | അവിടെനിന്നു അവൻ ദെബീർനിവാസികളുടെ നേരെ ചെന്നു; ദെബീരിന്റെ പേർ മുമ്പെ കിൎയ്യത്ത്-സേഫെർ എന്നായിരുന്നു. | |
Josh | Mal1910 | 15:16 | കിൎയ്യത്ത്-സേഫെർ ജയിക്കുന്നവന്നു ഞാൻ എന്റെ മകൾ അക്സയെ ഭാൎയ്യയായി കൊടുക്കും എന്നു കാലേബ് പറഞ്ഞു. | |
Josh | Mal1910 | 15:17 | കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ ഒത്നീയേൽ അതിനെ പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവന്നു ഭാൎയ്യയായി കൊടുത്തു. | |
Josh | Mal1910 | 15:18 | അവൾ വന്നാറെ തന്റെ അപ്പനോടു ഒരു നിലം ചോദിപ്പാൻ അവനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്നു ഇറങ്ങിയപ്പോൾ കാലേബ് അവളോടു: നിനക്കു എന്തുവേണം എന്നു ചോദിച്ചു. | |
Josh | Mal1910 | 15:19 | എനിക്കു ഒരു അനുഗ്രഹം തരേണം; നീ എന്നെ തെക്കെ ദേശത്തേക്കല്ലോ കൊടുത്തിരിക്കുന്നതു; നീരുറവുകളെയുംകൂടെ എനിക്കു തരേണം എന്നു അവൾ ഉത്തരം പറഞ്ഞു അവൻ അവൾക്കു മലയിലും താഴ്‌വരയിലും നീരുറവുകളെ കൊടുത്തു. | |
Josh | Mal1910 | 15:21 | എദോമിന്റെ അതിൎക്കരികെ തെക്കെ അറ്റത്തു യെഹൂദാഗോത്രത്തിന്നുള്ള പട്ടണങ്ങൾ: കെബ്സെയേൽ, ഏദെർ, യാഗൂർ, | |
Josh | Mal1910 | 15:32 | ലെബായോത്ത്, ശിൽഹീം, ആയീൻ, രിമ്മോൻ; ഇങ്ങനെ ആകെ ഇരുപത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും തന്നേ. | |
Josh | Mal1910 | 15:41 | ഗെദേരോത്ത്, ബേത്ത്-ദാഗോൻ, നാമ, മക്കേദ; ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാമങ്ങളും; | |
Josh | Mal1910 | 15:47 | അസ്തോദും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും, മിസ്രയീംതോടുവരെയുള്ള അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിന്നു നെടുകെ അതിരായിരുന്നു. | |
Josh | Mal1910 | 15:54 | ഹുമ്ത, ഹെബ്രോൻ എന്ന കിൎയ്യത്ത്-അൎബ്ബ, സീയോർ ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും. | |
Josh | Mal1910 | 15:60 | കിൎയ്യത്ത്-യെയാരീം എന്ന കിൎയ്യത്ത്-ബാൽ, രബ്ബ; ഇങ്ങനെ രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും; | |